01:10am 08 November 2026
NEWS
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നത് അമ്മയും ആൺസുഹൃത്തും ചേർന്ന്

22/03/2025  09:57 AM IST
nila
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നത് അമ്മയും ആൺസുഹൃത്തും ചേർന്ന്

കൊച്ചി: കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനരയായ സംഭവത്തിൽ പെൺകുട്ടികളുടെ അമ്മയെ അറസ്റ്റ് ചെയ്തത് പീഡന വിവരം മറച്ചുവെച്ചതിനും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതിനും. യുവതിയുടെ രണ്ട് പെൺമക്കളെയും കാമുകൻ പീഡിപ്പിക്കുന്ന വിവരം യുവതിക്ക് അറിയാമായിരുന്നു. എന്നാൽ, ഇവർ ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. യുവതിയും ആൺസുഹൃത്തും ചേർന്ന് പത്തും പന്ത്രണ്ടും വയസുള്ള പെൺകുട്ടികൾക്ക് മദ്യം നൽകിയിരുന്നെന്നും വ്യക്തമായിരുന്നു. ഇതോടെയാണ് പെൺകുട്ടികളുടെ അമ്മയേയും കേസിൽ പ്രതി ചേർത്തത്. 

അമ്മയുടെ ആൺസുഹൃത്തായ ധനേഷ് വീട്ടിൽ എത്തുമ്പോഴെല്ലാം നിർബന്ധിപ്പിച്ചു മദ്യം കുടിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടികളുടെ മൊഴി. കൂട്ടുകാരിക്ക് എഴുതിയ കത്ത് കണ്ട ക്ലാസ് ടീച്ചറോട് പന്ത്രണ്ടു വയസുകാരി നടന്നതെല്ലാം പറഞ്ഞിരുന്നു. മദ്യം നൽകിയെന്ന് ടീച്ചർ പറഞ്ഞ വിവരം രഹസ്യ മൊഴിയിൽ ഇല്ലാത്തതിനാൽ പെൺകുട്ടികളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തുകയായിരുന്നു. 

പന്ത്രണ്ടും ഒമ്പതും വയസുള്ള പെൺകുട്ടികളുടെ പിതാവ് മൂന്നു വർഷം മുൻപ് മരിച്ചുപോയി. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച പ്രതി ധനേഷ്. പിതാവിന്റെ മരണശേഷം ധനേഷ് കുടുംബവുമായി കൂടുതൽ അടുത്തു. പിന്നീട് ശനി, ഞായർ ദിവസങ്ങളിൽ സ്ഥിരമായി വീട്ടിലെത്താനും തുടങ്ങി. ധനേഷ് ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം പെൺകുട്ടികളിലൊരാൾ സുഹൃത്തിനോട് വെളിപ്പെടുത്തി. സുഹൃത്ത് വിവരം സ്‌കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img